മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ മാർഗങ്ങൾ തേടുകയാണോ? എന്നാൽ നിങ്ങൾക്ക് സംശയം ഒന്നും തന്നെ ഇല്ലാതെ ഉപയോഗിക്കാവുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. മുഖത്തിന് തിളക്കം കൂട്ടാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോഗിക്കുന്നത് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പിഎച്ച് നില സന്തുലിതമാക്കാനും ചർമ്മത്തെ തണുപ്പിക്കാനും അധിക എണ്ണ നീക്കം ചെയ്യാനും മുൾട്ടാണിമിട്ടി സഹായിക്കും
മുഖസൗന്ദര്യത്തിന് മുൾട്ടാണി മിട്ടി ഇങ്ങനെ ഉപയോഗിക്കാം
ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് സ്പൂൺ റോസ് വാട്ടറും ഉപയോഗിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. ഈ പാക്ക് ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കാം.
1 ടേബിൾ സ്പൂൺ തക്കാളി നീര്, 1 ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി, ½ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പായ്ക്ക് ഉപയോഗിക്കാം.
1 ടീസ്പൂൺ മുൾട്ടാണി മിട്ടിയും 1 ടേബിൾ സ്പൂൺ തൈരും മികസ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. മുഖത്തെ കറുപ്പകറ്റാൻ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക