തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാറിന് സിനിമയിൽ മാത്രം അല്ല, മോട്ടോര്‍ സ്പോർട്സിലും വലിയ കമ്പം ഉണ്ട്. എന്നാൽ അജിത്- ശാലിനി ദമ്പതികളുടെ മകൻ ആദ്വിക്ക് കടുത്ത ഫുട്ബോൾ പ്രേമിയാണ് എന്നാണ് പുറത്തു വരുന്ന വിവരം. മുൻപ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോൾ ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ് ആദ്വിക്ക് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇപ്പോൾ വൈറലാണ്. ചിത്രങ്ങളില്‍ അമ്മ ശാലിനിയും ഉണ്ട്.
2015 ലാണ് അജിത്- ശാലിനി ദമ്പതികൾക്ക് ആദ്വിക് ജനിക്കുന്നത്. 14 വയസ്സുള്ള അനൗഷ്കയാണ് ഇരുവരുടെയും മൂത്തമകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക