നമ്മൾ പ്രാതലിനോ അത്താഴത്തിനോ കഴിക്കുന്ന ഭക്ഷണമാണ് ഓട്സ്. ധാരാളം പോഷകഗുണമുള്ള ഓട്സ് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഓട്സ് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് അറിയാം.
ഓട്സിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ഗുണകരമാണ്. കൂടാതെ ഇതിലെ നാരുകൾ നല്ല കൊളസ്ട്രോളിനെ ഉയർത്തുകയും ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ കഴിച്ചിരിക്കേണ്ട ഭക്ഷണമാണ് ഓട്സ്.
ഓട്സിൽ വലിയ അളവിൽ ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിച്ചാൽ ഗ്ലൈസെമിക് സൂചിക കുറയ്ക്കാൻ സാധിക്കും. ഇൻസുലിൻ സംവേദനക്ഷമത കൂട്ടാനും ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇൻസുലിന്റേയും പഞ്ചസാരയുടെ അളവ് കൂടുന്നത് കുറച്ചുകൊണ്ടുവരാനും ഓട്സിന് കഴിവുണ്ട്.
ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്സ്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ദൈനംദിന ഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് മലബന്ധ പ്രശ്നത്തെ അകറ്റി നിർത്താം.
നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി അടങ്ങിയ ഭക്ഷണം കൂടിയാണിത്. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും ഓട്സ് നല്ലതാണ്. ധാരാളമായി നാരുകൾ അടങ്ങിയ ഭക്ഷണമായതിനാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് പരിഹാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക