ധാരാളം ഗുണങ്ങളുളള ഒന്നാണ് പേരയ്ക്ക. പേരയ്ക്കയിലടങ്ങിയിരിക്കുന്ന ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അ. റിയില്ല എന്നതാണ് സത്യംപതിവായി ആപ്പിളും ഓറഞ്ചും മുന്തിരിയും പൈനാപ്പിളുമെല്ലാം കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ കൂടുതലും. എന്നാൽ പേരയ്ക്ക നമ്മള് പലപ്പോഴും അവഗണിക്കാറാണ് പതിവ്. തിരിച്ചറിയപ്പെടേണ്ട ഒരു വസ്തുത, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ സാധാരണ പഴം ഔഷധങ്ങളുടെ കലവറയാണ് എന്നതാണ്. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്.
ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി, ബി6, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും മറ്റ് ആന്റി ഓക്സിഡന്റുകളും പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. 100 ഗ്രാം പേരയ്ക്കയിൽ 300 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാന പഴമാണ് പേരയ്ക്ക.
ആരോഗ്യ സംബന്ധമായ നിരവധി പ്രശനങ്ങൾ പരിഹരിക്കാൻ പേരയ്ക്ക സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തെ സംരക്ഷിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പേരയ്ക്കയ്ക്ക് സാധിക്കും. പ്രധാനമായും ദഹനത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നീക്കാൻ പേരയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ശമിപ്പിക്കാൻ ഉത്തമമായ ഭക്ഷണമാണ് പേരക്ക. അതുകൊണ്ടാണ് മലബന്ധം ഉള്ളപ്പോൾ പേരക്ക കഴിക്കാൻ പല ഡോക്ടർമാരും രോഗികളോട് നിർദേശിക്കുന്നത്.
പേരയ്ക്ക തരുന്ന പ്രധാന ഗുണങ്ങള്‍ നോക്കാം…
1. അണുബാധയിൽ നിന്നും സംരക്ഷണം
2. വൃക്കയിലെ കല്ല് ഇല്ലാതാക്കും
3. രക്തസമ്മർദം നിയന്ത്രിക്കും
4. കണ്ണുകളുടെ ആരോഗ്യത്തിന്
5. ചർമ്മത്തിന്
6. ഗര്‍ഭിണികള്‍ക്ക്
7. തൈറോയ്ഡിന്
8. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
9. കാൻസർ തടയുന്ന ഘടകങ്ങൾ ഉണ്ട്
10. ഹൃദയം ആരോഗ്യകരമായി നിലനിർത്തുന്നു
11.ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക