വരണ്ട് പൊട്ടുന്ന ചുണ്ടുകൾ എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്? ചുണ്ടുകൾക്ക് ജലാംശം, പോഷണം എന്നിവ നൽകുക എന്നതാണ് ഈ പ്രശ്നം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. ചില പൊടിക്കെെകൾ ഉപയോഗിച്ച് വരണ്ട ചുണ്ടുകൾ അകറ്റാനാകും.
വിണ്ടുകീറിയ ചുണ്ടുകൾ അകറ്റുന്നതിന് ഇതാ ചില പരിഹാരങ്ങൾ…
വെളിച്ചെണ്ണ…
വിണ്ടുകീറിയ ചുണ്ടുകൾക്കൊപ്പമുള്ള വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ വെളിച്ചെണ്ണ പുരട്ടുന്നത് സഹായിക്കും. വെളിച്ചെണ്ണയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുണ്ടുകളിൽ അണുബാധ ഉണ്ടാകുന്നത് തടയാനും സഹായിക്കും. ഒന്നോ രണ്ടോ തുള്ളി വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ഉത്തമമാണ്.
തേനും പെട്രോളിയം ജെല്ലിയും…
ചർമ്മത്തെ മൃദുവാക്കാനും പരിപോഷിപ്പിക്കാനും വരണ്ടതാകുന്നത് തടയുവാനും പെട്രോളിയം ജെല്ലി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ്. വാസ്ലിനും തേനും സംയോജിപ്പിക്കുന്നതിലൂടെ വിണ്ടു കീറിയ ചുണ്ടുകൾക്ക് വളരെ ഉത്തമമായ ഒരു പ്രതിവിധിയാണ്. കൂടാതെ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തേനിനുണ്ട്.
കറ്റാർവാഴ ജെൽ…
കറ്റാർവാഴ ജെൽ ചുണ്ടുകളിൽ ജലാംശം നിലനിർത്താനും അവ ഉണങ്ങുന്നത് തടയാനും സഹായിക്കുന്നു. ദിവസവും ഒരു നേരം കറ്റാർവാഴ ജെൽ ചുണ്ടി പുരട്ടി മസാജ് ചെയ്യുന്നത് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക