8 ഇന്ത്യക്കാരായ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച് ഖത്തർ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ സെയിലർ രാകേഷ് എന്ന മലയാളിയും ഉണ്ട്. വ്യവസായ ആവശ്യത്തിന് ഖത്തറിൽ എത്തിയ ഇവരെ ജനുവരി 14ന് കസ്റ്റഡിയിലെടുക്കുകയും ഇതുവരെ ഏകാന്ത തടവിൽ വെച്ചിരിക്കുകയും ആയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് 8 ഇന്ത്യക്കാരടങ്ങുന്ന സംഘത്തെ കസ്റ്റഡിയിലെടുത്ത വിവരം ദോഹയിലെ ഇന്ത്യൻ എംബസി അറിയുന്നത്. എന്നാൽ ഖത്തറിന്റെ ഭാഗത്തുനിന്നും എന്താണ് ഇവർ ചെയ്ത കുറ്റകൃത്യമെന്ന് ഔദ്യോഗികമായ വെളിപ്പെടുത്തൽ ഇതുവരെയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക