വളരെ എളുപ്പത്തിൽ രുചികരമായ ബ്രഡ് കൊണ്ട് ഒരു സ്നാക്ക് ഉണ്ടാക്കിയാലോ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം. ആദ്യം തന്നെ കുറച്ച് ബ്രഡ് എടുത്ത് ചെറിയ കഷണങ്ങളാക്കിയതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം.
പിന്നീട് ഒരു സവാള തൊലികളഞ്ഞ് കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് ചേർത്ത് കൊടുക്കാം. എരുവിന് ആവശ്യമായ പച്ചമുളക് ഇട്ടുകൊടുക്കാം. അല്പം കറിവേപ്പിലയും കുറച്ച് പെരുംജീരകവും പാകത്തിന് ഉപ്പും ചേർത്തു കൊടുക്കാം. വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
കയ്യിൽ അല്പം എണ്ണ തടവിയതിന് ശേഷം ഈ മാവ് നല്ലതുപോലെ ഒന്ന് കുഴച്ചെടുക്കാം. ഇതിൽ നിന്നും കുറേശ്ശെയായി എടുത്ത് കയ്യിൽ വെച്ച് കട്ട്ലറ്റിന്റെ പരുവത്തിൽ ആക്കിയെടുക്കാം. ഇനി ഇത് ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കാം. രുചികരമായ ബ്രഡ് സ്നാക്ക് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക