കഴിഞ്ഞ ഒക്ടോബർ 18നുണ്ടായ വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചലച്ചിത്ര കലാസംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുള്ള കഴിഞ്ഞവർഷത്തെ സംസ്കാര പുരസ്കാരം കരസ്ഥമാക്കിയ സാബു രാജാവിന്റെ മകൻ, മനു അങ്കിൾ, കാട്ടുകുതിര, വഴിയോരക്കാഴ്ചകൾ, പത്രം, ലേലം, റൺ ബേബി റൺ, അമൃതം, പാർവതി പരിണയം, ഒറ്റയടിപ്പാതകൾ, ഫസ്റ്റ് ബെൽ തുടങ്ങി നിരവധി ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
IFFK അടക്കമുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളിൽ ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള സാബുവിന്റെ സഹോദരി ഭർത്താവാണ് പ്രശസ്ത സംവിധായകനായ പിജി വിശ്വംഭരൻ. നിശ്ചലഛായാഗ്രഹനായ അമ്പിളി പ്രവദാസ് സഹോദരനാണ്. ഷെർലി സാബുവാണ് ഭാര്യ. അശ്വിൻ സാബു മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക