ഡല്‍ഹി: വനിത ഡെലിവറി ജീവനക്കാര്‍ക്ക് വേണ്ടി മെറ്റേണിറ്റി ഇന്‍ഷുറന്‍സുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സോമാറ്റോ. സൊമാറ്റോയില്‍ 1000 ഡെലിവറി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക. സൊമാറ്റോയില്‍ 60 ദിവസങ്ങള്‍ സജീവമായി പൂര്‍ത്തിയാക്കിയ വനിത ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വനിത ജീവനക്കാര്‍ക്കും രണ്ടു കുട്ടികള്‍ക്ക് വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാകും.
ഇന്‍ഷുറന്‍സ് പ്രകാരം സാധാരണ ഡെലിവറിക്ക് 25,000 രൂപ ഇന്‍ഷുറന്‍സ് കവറേജും സിസേറിയന് 40000 രൂപ വരെയും ലഭിക്കും. പ്രസവസംബന്ധമായ സങ്കീര്‍ണതകളും കവറേജില്‍ ഉള്‍പ്പെടും. വനിതാ ജീവനക്കാര്‍ക്കായി മറ്റേര്‍ണിറ്റി ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്നതിലൂടെ ജീവനക്കാരുടെ ക്ഷേമത്തിനും സാമ്പത്തിക സുരക്ഷക്കും പ്രാധാന്യം നല്‍കുന്നവെന്ന് സൊമാറ്റോ വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളില്‍ ഒന്നാണ് സൊമാറ്റോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക