പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ടംഗ സംഘം തീകൊളുത്തി കൊന്നതായി റിപ്പോർട്ട്. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടില്‍ അതിക്രമിച്ചുകയറിയ എട്ടംഗ സംഘം കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് കൊലപാതകമെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ സംശയിക്കുന്ന എട്ട് പേരുടെ പേരുകളും നല്‍കിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് താനുമായി വൈരാഗ്യമുണ്ടെന്നും കൊലപാതകത്തിന് പിന്നില്‍ അവരാകാമെന്നും കുടുംബം ആരോപിച്ചു. കൊലപാതകം നടക്കുന്ന സമയത്ത് കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്നും പിതാവ് പറഞ്ഞു.
എന്നാൽ പ്രാഥമിക അന്വേഷണത്തില്‍ കുട്ടി ആത്മഹത്യ ചെയ്തതായാണ് കണ്ടെത്തുന്നതെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക