ഇറാഖിലും സിറിയയിലും നടക്കുന്ന അമേരിക്കൻ സൈന്യത്തിന് എതിരായ ആക്രമണത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി ആണ് ബൈഡൻ എത്തിയത്.
വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. നേരിട്ടുള്ള സന്ദേശമാണെന്ന് പറയുന്നുണ്ടെങ്കിലും, ഏത് രീതിയിലാണ് ഇത് കൈമാറിയതെന്ന കാര്യം വൈറ്റ് ഹൗസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലുള്ള സൈനികര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഹമാസ് ഭീകരര്‍ യുദ്ധം തുടങ്ങിയതിന് പിന്നാലെയാണ് സ്ഥിതിഗതികള്‍ വഷളാകുന്നത്. തുടര്‍ന്ന് പെന്റഗണ്‍ മേഖലയിലെ നിരീക്ഷണം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ സൈനിക ഉദ്യോഗസ്ഥരെ ഇവിടങ്ങളില്‍ വിന്യസിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക