മലപ്പുറം: റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ 24 മണിക്കൂറും സർവീസ് ആരംഭിക്കും. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ശേഷം നീങ്ങുന്നത്. ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്.
ഈ വർഷം ജനുവരിയിലാണ് റൺവേ റീ കാർപറ്റിങ് ജോലികൾ ആരംഭിച്ചത്. അന്ന് മുതൽ പകൽ സമയങ്ങളിൽ വിമാന സർവീസിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റീ കാർപറ്റിങ് ജോലികൾ നേരത്തെ പൂർത്തിയായിരുന്നെങ്കിലും വിമാന സർവീസുകൾ പൂർണതോതിലായിരുന്നില്ല. നാളെ മുതൽ 24 മണിക്കൂറും കരിപ്പൂരിൽ നിന്നും വിമാനങ്ങൾ സർവീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക