കാസർകോട്: മാവേലി എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറിക്കയറി. കാസർകോട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവമുണ്ടായത്. ട്രാക്കിൽ മറ്റ് ട്രെയിൻ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് കയറേണ്ട ട്രെയിൻ ട്രാക്ക് മാറി കയറുകയായിരുന്നു. പിഴവ് മനസിലാക്കിയതോടെ ട്രെയിൻ നിർത്തി. തുടർന്ന് റിവേഴ്സ് എടുത്താണ് ഒന്നാം ട്രാക്കിലേക്ക് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക