മുന്നറിയിപ്പുകൾക്കൊടുവിൽ തിരഞ്ഞെടുത്ത മൊബൈൽ ഫോണുകളിൽ പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിച്ചു. ഒക്ടോബർ 24 മുതൽ ആൻഡ്രോയിഡ് 4.4 കിറ്റ്കാറ്റിലും, ഐഒഎസ് 10, ഐഒഎസ് 11 എന്നിവയിലും പ്രവർത്തിക്കുന്ന ഉപകരണങ്ങളിലെ വാട്സാപ്പിന്റെ സേവനം അവസാനിപ്പിക്കുമെന്ന് നേരത്തെ തന്നെ കമ്പനി അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് നടപടി വേഗത്തിലാക്കിയത്.
മൾട്ടി അക്കൗണ്ട് സ്വിച്ചിംഗ്, അധിക സുരക്ഷ നടപടികൾ എന്നിങ്ങനെയുള്ള പുത്തൻ ഫീച്ചറുകൾ ചേർത്ത് വാട്സ്ആപ്പ് പുതിയ അപ്ഡേറ്റ് ഇറക്കിയിട്ടുണ്ട്. ഈ, ഫീച്ചറുകൾ ലഭിക്കുന്നതിനായി പഴയ ആൻഡ്രോയ്ഡ് വേർഷൻ ഉപയോഗിക്കുന്നവർക്ക് അപ്ഗ്രേഡ് ചെയ്യാനുളള അവസരംവാട്സ്ആപ്പ് നൽകിയിരുന്നു.
വാട്സ്ആപ്പ് സേവനം നിർത്തലാക്കിയ സ്മാർട്ട്ഫോണുകൾ
- സാംസങ് ഗ്യാലക്സി S2
- നെക്സസ് 7
- ഐഫോൺ 5
- ഐഫോൺ 5c
- എച്ച്ടിസി വൺ
- സോണി എക്സ്പീരിയ Z
- എൽജി ഒപ്റ്റിമസ് ജി പ്രോ
- സാംസങ് ഗ്യാലക്സി നെക്സസ്
- അസൂസ് ഈ പാഡ് ട്രാൻസ്ഫോർമർ
- ഏസർ ഐക്കോണിയ ടാബ് A5003
- സാംസങ് ഗ്യാലക്സി S
- എച്ച്ടിസി ഡിസയർ എച്ച്ഡി
- എച്ച്ടിസി സെൻസേഷൻ
- മോട്ടോറോള Droid Razr
- ആർക്കോസ് 53 പ്ലാറ്റിനം
- ഗ്രാൻഡ് എസ് ഫ്ലെക്സ് ZTE
- ഗ്രാൻഡ് എക്സ് ക്വാഡ് V987 ZTE
- എച്ച്ടിസി ഡിസയർ 500
- ഹുവായ് അസെൻഡ് ഡി
- ഹുവായ് Ascend D1
- സോണി എക്സ്പീരിയ എസ് 2
- മോട്ടറോള സീറോ
- സാംസങ് ഗ്യാലക്സി Tab 10.1
- എൽജി ഓപ്റ്റിമസ് 2X
- സോണി എക്സ്പീരിയ ആർക്ക് 3
പ്രതികരിക്കാൻ ഇവിടെ എഴുതുക