മള്‍ബെറി കഴിക്കുന്നതിനാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, പിങ്ക്, വെള്ള തുടങ്ങി പല നിറങ്ങളിലും മള്‍ബെറികള്‍ ലഭ്യമാകുന്നുണ്ട്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, അയണ്‍, കാത്സ്യം തുടങ്ങിയവ ധാരാളം മള്‍ബെറിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ മള്‍ബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധം, വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളെ തടയാനും മള്‍ബെറി സഹായിക്കും. പ്രമേഹ രോഗികള്‍ക്കും മള്‍ബെറി കഴിക്കാം. മള്‍ബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലുകളുടെ ആരോഗ്യത്തിനും മള്‍ബെറി ഗുണണം ചെയ്യും. മള്‍ബെറിയില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അയണ്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചുവന്ന രക്തകോശങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനും വിളര്‍ച്ചയെ തടയാനും മള്‍ബെറി സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും മള്‍ബെറി നല്ലതാണ്.
കരളിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും മള്‍ബെറി കഴിക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ മള്‍ബെറിയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.ഇത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. കൂടാതെ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. മള്‍ബെറിയില്‍ കലോറി വളരെ കുറവായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കഴിക്കാം. മള്‍ബെറിയില്‍ അടങ്ങിയിരിക്കുന്ന ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക