സൈബര്‍ട്രക്കിന്റെ ഡെലിവറി 2023 നവംബര്‍ 30-ന് ആരംഭിക്കുമെന്ന് ടെസ്ല. ഇതിനോടകം തന്നെ സൈബര്‍ട്രക്കിന് പത്ത് ലക്ഷത്തിലധികം പ്രീ ബുക്കിംഗ് നടന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. 2019 ന്റെ അവസാനത്തോടെ അരങ്ങേറ്റം കുറിച്ച സൈബര്‍ട്രക്ക്, രണ്ട് വര്‍ഷത്തിന് ശേഷം ഇത് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിര്‍മ്മാതാക്കള്‍ അന്ന് വാഗ്ദാനം നല്‍കിയിരുന്നത്.
ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ അതും നടന്നില്ല. അതേസമയം, എന്‍ട്രി ലെവല്‍ വിലകള്‍ നാല് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ സൈബര്‍ട്രക്കിന്റെ വിലയും മറ്റ് വിവരങ്ങളും ബ്രാന്‍ഡ് പുറത്ത് വിടുകയുളളുവെന്നാണ് വിവരം. ടെക്സസിലെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സാങ്കേതിക മികവില്‍ വലിയ അത്ഭുതമായിരിക്കും വാഹന വിപണിയില്‍ ടെസ്ലയുടെ സൈബര്‍ ട്രക്ക് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം വാഹനത്തിന്റെ പ്രധാനമാണ്. ഫോണും ടെസ്ല ആപ്പും തമ്മിലും ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ സിംഗിള്‍ ചാര്‍ജില്‍ 800 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്ല പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക