ഇന്ന് എല്ലാവരുടെയും പ്രിയ ഭക്ഷണമായിമാറിയിരിക്കുകയാണ് അല്‍ഫാം. റസ്റ്റോറന്റുകളില്‍ നിന്ന് കഴിയ്ക്കുന്നതു പോലെ ടേസ്റ്റി അല്‍ഫാം വീട്ടിലുണ്ടാക്കിയാലോ?. ഈസിയായി നല്ല കിടിലന്‍ അല്‍ഫാം തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ചിക്കൻ – 500 ഗ്രാം
മല്ലി – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – നാല്
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
മല്ലിയില – ഒരു പിടി
പുതിനയില – 10 ഇല
തൈര് – രണ്ടു വലിയ സ്പൂൺ
കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
ചിക്കൻ ക്യൂബ് – ഒന്ന്
ഉപ്പ് – പാകത്തിന്
കശ്മീരി മുളകുപൊടി – അര–ഒരു ചെറിയ സ്പൂൺ
പെരി–പെരി സോസിന്
എണ്ണ – ഒരു ചെറിയ സ്പൂൺ
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
സോയാസോസ് – ഒരു ചെറിയ സ്പൂൺ
തേൻ – ഒരു ചെറിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കൻ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം. മൂന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം. പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക. പെരി–പെരി സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി അ ഞ്ചാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്ക്കുക. ചിക്കൻ ഫ്രിജിൽ നിന്നു പുറത്തെടുത്തു ഗ്രിൽ ചെയ്യുക. പിന്നീട് ഇതിൽ പെരി–പെരി സോസ് പുരട്ടി തവയിൽ ഫ്രൈ ചെയ്തെടുക്കണം. റസ്റ്ററന്റിലെ അതേ ലുക്ക് ലഭിക്കാൻ മസാലയിൽ അൽപം ഫൂഡ് കളർ ചേർക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക