പുഡ്ഡിംഗ് ഏവരുടെയും ഇഷ്ട്ട വിഭവമാണ്. ഒരു വെറൈറ്റി ഗ്ലാസ് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
കരിക്കിന് വെളളം- ഒരു കരിക്കിന്റേത്
ചൈനാഗ്രാസ്- അഞ്ച് ഗ്രാം
പഞ്ചസാര- ആവശ്യത്തിന് (കരിക്കിന് വെള്ളത്തിന്റെ മധുരം അനുസരിച്ച്)
തയാറാക്കുന്ന വിധം
കരിക്കിന് വെള്ളത്തില്‍ ചൈനാഗ്രാസും പാകത്തിന് പഞ്ചസാരയും ചേര്‍ത്ത് അടുപ്പില്‍ ചെറുതീയില്‍ വച്ച് ഉരുക്കുക. ഒരു പുഡ്ഡിംഗ് ഡിഷില്‍ കരിക്കിന്റെ കാമ്പ് അരിഞ്ഞിടുക. അതിലേക്ക് കരിക്കിന് വെള്ളം മിശ്രിതം ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് സേര്‍വ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക