ഇന്ത്യൻ വാഹന വിപണിയിൽ ആരാധകർ ഏറെയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലും കിടിലൻ പെർഫോമൻസിലും സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ജാപ്പനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ടോക്കിയോ മോട്ടോർ ഷോയിൽ വച്ചാണ് ഈ നാലാം തലമുറ കാർ മാതൃ കമ്പനിയായ സുസുക്കി ലോകത്തിനുമുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ഇവ ഇന്ത്യൻ വിപണിയിലെത്താൻ അടുത്ത വർഷം വരെ കാത്തിരിക്കേണ്ടി വരും.
ഇക്കുറി നിരവധി തരത്തിലുള്ള പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് നാലാം തലമുറ സിഫ്റ്റ് എത്തിയിരിക്കുന്നത്. പഴയ സ്വിഫ്റ്റിന്റെ അതെ രീതിയിൽ ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ തന്നെയാണ് ഇതിനും നൽകിയിട്ടുള്ളത്. എൽ ആകൃതിയിലുള്ള എൽഇഡി ഹെഡ് ലാമ്പുകളും, റീസ്റ്റയിൽ ചെയ്ത പുതിയ ഡിസൈൻ ഗ്രില്ലുമാണ് കാറിന്റെ പ്രധാന ആകർഷണീയത. നിലവിൽ, ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചും, വില വിവരങ്ങളെ കുറിച്ചും സുസുക്കി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക