അമരാവതി: ആന്ധ്രാ പ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം 9 ആയി. അപകടത്തിൽ 29 പേർക്ക് പരിക്കേറ്റിട്ടുണ്ട്. റായ്ഗഡയിൽ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് പിന്നിൽ പാലസ എക്സപ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട ട്രെയിനിൽ നിന്നും യാത്രക്കാരെ സ്ഥലത്തു നിന്ന് മാറ്റി. സിഗ്നൽ ഓവർഷൂട്ടിംഗാകാം കൂട്ടിയിടിക്ക് കാരണമെന്ന് സിപിആർഒ ഇകോആർ ബിശ്വജിത് സാഹു പറഞ്ഞു.
ജൂൺ 2ന് ഒഡീഷയിലെ ബാലസോർ ട്രെയിൻ ദുരന്തം നടന്ന അതേപാതയിൽ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42നു നടന്ന അപകടവും. സിഗ്നൽ പിഴവാണ് കാരണമെന്നു കരുതുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക