ഒരിടവേളയ്ക്ക് ശേഷം ജോഷിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. റംബാന്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. കൈയില്‍ ചുറ്റികയും തോക്കുമേന്തി നില്ക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്. ഒരു മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കും റംബാന്‍ എന്നാണ് വിവരം.
എട്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മോഹന്‍ലാല്‍-ജോഷി ചിത്രമെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെമ്പോക്കി മോഷന്‍ പിക്ച്ചേഴ്സ്, ഐന്സ്റ്റിന് മീഡിയാ പ്രസന്റ്സ് നെക്ക് സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസ്, ഐന്സ്റ്റിന് സാക് പോള്‍, ശൈലേഷ്.ആര്. സിങ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളത്തിനു പുറമേ അന്യഭാഷതാരങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സായ്കുമാര് – ബിന്ദു പണിക്കര്‍ ദമ്പതിമാരുടെ മകള്‍ കല്യാണിയാണ് ചിത്രത്തിലെ നായിക. സമീര്‍ താഹിറാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിഷ്ണു വിജയ്ന്റെയാണ് സംഗീതം. എഡിറ്റിംഗ് വിവേക് ഹര്ഷന്, മേക്കപ്പ് റോണക്സ് സേവ്യര്‍.2015 ല്‍ റിലീസ് ചെയ്ത ‘ലൈല ഒ ലൈല’ ആയിരുന്നു മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക