സംസ്ഥാനത്തെ റേഷൻ വ്യാപാരികൾക്ക് 26 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. റേഷൻ വ്യാപാരികളുടെ കമ്മീഷൻ വിതരണത്തിനാണ് 25.96 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ഈ തുക സെപ്റ്റംബറിലെ കമ്മീഷൻ വിതരണത്തിനായി വിനിയോഗിക്കാനാണ് തീരുമാനം. കേന്ദ്രസർക്കാരിൽ നിന്ന് ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ലഭിക്കേണ്ട 742.6 2 കോടി രൂപ കുടിശ്ശികയായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ റേഷൻ വ്യാപാരികളുടെ കമ്മീഷൻ അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക