പാചകത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുക വെളിച്ചെണ്ണയാണ്. എന്നാൽ അമിതമായ ഉപയോഗം അമിത വണ്ണം, പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയുടെ അളവ് നിസ്സാരങ്ങളായി കാണരുത്.
മിതമായ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് തെറ്റല്ല. കാരണം വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒരുപാട് പോഷകങ്ങൾ വളരെ ഗുണം ചെയ്യും. വെളിച്ചെണ്ണയുടെ അണുനശീകരണ ശക്തിയാണ് ഇതിൽ ഏറ്റവും പ്രധാനം.
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, കാപ്രിക് ആസിഡ്, കാപ്രിലിക് ആസിഡ് എന്നിവ ബാക്റ്റീരിയകളെയും വൈറസുകളെയും പ്രതിരോധിക്കുന്നു. മാത്രമല്ല, വെളിച്ചെണ്ണയുടെ ആന്റി ഓക്സിഡന്റ് ശേഷി ചർമ്മത്തിലെ പല രോഗങ്ങളെയും ചെറുക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക