അമരാവതി: ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപകടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു.
വിജയനഗരയിൽ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൻറെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. അപകടത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക