ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ കറവപ്പശു പരിപാലനത്തേക്കാൾ ഗുണകരമായ മറ്റൊന്നില്ല. വളരെ ലാഭകരമായ ഒന്നാണ് കറവ പശു പരിപാലനം. എന്തെല്ലാമാണ് കറവ പശു പരിപാലനത്തിൽ ശ്രദ്ധിക്കേണ്ടത് എന്നും എങ്ങനെയാണ് ഇവയുടെ പരിപാലനം എന്നും അറിയുന്നതിനായി മലപ്പുറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കറവപ്പശു പരിപാലനം എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെടുന്ന പരിശീലന പരിപാടി നവംബർ 1 ന് ആതവനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ചാണ് നടക്കുക. താല്പര്യമുള്ള കർഷകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും കർഷകർക്ക് 8089293728 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക