ശരിയായ രീതിയിൽ അല്ല ചെയ്യുന്നതെങ്കിൽ ഏതൊരു സംരംഭവും വിജയകരമായിരിക്കില്ല. അതുപോലെതന്നെയാണ് മുട്ടക്കോഴി വളർത്തലും. ലാഭകരമായി മുട്ടക്കോഴി വളർത്തണമെങ്കിൽ ചില കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കണം.
മുട്ടക്കോഴി വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എങ്ങനെയാണ് ഇവയുടെ പരിപാലനം എന്നിവയെല്ലാം അറിയുന്നതിനായി പാലക്കാട് ജില്ലയിലെ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് മുട്ടക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നുണ്ട്.
രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുമണിവരെ നടക്കുന്ന പരിശീലന പരിപാടി നവംബർ മൂന്നിനാണ് നടക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്ത്പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പി പരിശീലനത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിവരങ്ങൾ അറിയുന്നതിനും ആയി 0491-2815454,9188522713 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക