എഎപി എംഎൽഎ ആയ കുൽവന്ത് സിംഗിന്റെ വസതിയിൽ ഉൾപ്പെടെ പഞ്ചാബിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ആണ് ഇഡിയുടെ പരിശോധന നടക്കുന്നത്.
ഇന്ന് പുലർച്ചെ ആരംഭിച്ച പരിശോധനയിൽ മൊഹാലി, അമൃത്സർ, ലുധിയാന എന്നിവിടങ്ങളിൽ കേന്ദ്ര അർദ്ധസൈനിക സേനാംഗങ്ങളുടെ അകമ്പടിയോടെ ഫെഡറൽ അന്വേഷണ ഏജൻസി സംഘം പരിശോധന നടത്തി. ഡൽഹി എക്സൈസ് അഴിമതിയുമായി റൈഡിന് ബന്ധമില്ലെന്ന് എൻഫോസ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക