ആഗോള വിപണിയിൽ ഏറ്റവും അടുത്ത് അവതരിപ്പിച്ച ഹോണറിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോണാണ് ഹോണർ 90 5ജി. മികച്ച ഫീച്ചറുകൾ ഉൾക്കൊള്ളിച്ചതിനാൽ ചുരുങ്ങിയ സമയത്തിൽ തന്നെ വളരെ വലിയ ജനപ്രീതി നേടിയെടുക്കാൻ സ്മാർട്ട്ഫോണിന് കഴിഞ്ഞിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഹോണർ 90 ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചത്. പ്രീമിയം സ്മാർട്ട്ഫോണുകളുടെ ശ്രേണിയിൽ ഉൾപ്പെട്ട ഈ ഹാൻഡ്സെറ്റ് ആമസോൺ വഴി മാത്രമാണ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കിട്ടിയിരുന്നു. എന്നാൽ, ഇത്തവണ ഓൺലൈനിൽ മാത്രമല്ല, ഓഫ്ലൈനായും ഹോണർ 90 5ജി ലഭിക്കുമെന്നാണ് കമ്പനിയുടെ അറിയിപ്പ്.
ഇപ്പോഴിതാ രാജ്യത്തെ എല്ലാ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ഹോണർ 90 5ജി എത്തിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി ഈ സ്മാർട്ട്ഫോൺ വാങ്ങാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക