പാലക്കാട്: വീട്ടുകാർ അറിയാതെ വീടിനു മുന്നിലെ റോഡിൽ ഇറങ്ങിയ പിഞ്ചുകുഞ്ഞ് കാർ യാത്രക്കാരുടെ ഇടപെടലിൽ വാഹനാപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിൽ കൊപ്പം-വളാഞ്ചേരി റൂട്ടിൽ ഒക്ടോബർ 28-നാണ് സംഭവം. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽനിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്നു കയറാൻ ശ്രമിക്കുന്ന കുട്ടിയെയാണ് വീഡിയോയിൽ കാണുന്നത്. ഈ സമയം റോഡിലൂടെ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വേഗതയിൽ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കാറും കുട്ടിയെ കടന്നുപോയി.
വഴിയരകിൽ ഒറ്റയ്ക്കു നിൽകുന്ന കുട്ടിയെ ശ്രദ്ധിച്ച ഇവർ, തിരികെ വന്ന് യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് വീട്ടിലാക്കുകയായിരുന്നു. ഈ യാത്രക്കാർ ആരാണെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ അബദ്ധത്തിൽ കുട്ടി പുറത്തേക്ക് പോയതാണെന്നാണ് രക്ഷിതാക്കൾ പൊലീസിനോടു പറഞ്ഞു. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാൻ ഉടമയ്ക്ക് പൊലീസ് നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക