തമിഴ് നടൻ ജൂനിയർ ബാലയ്യ ശ്വാസ തടസ്സത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ വലസരവക്കത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ‘മേൽനാട്ട് മരുമകൾ’ എന്ന 1975ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച ബാലയ്യയുടെ യഥാർത്ഥ പേര് രഘു ബാലയ്യ എന്നാണ്.
അജിത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലയ്യ കരഗാട്ടക്കാരൻ, സുന്ദരകാണ്ഡം, വിന്നർ, സട്ടേയ് തുടങ്ങി നിരവധി സിനിമകളിലും പുറണെ ചിത്തി, വാഴ്കൈ, ചിന്ന പാപ്പ പെരിയ പാപ്പാ എന്നീ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടു. യെന്നങ്ക സർ ഉംഗ സട്ടം എന്ന 2021ൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് ബാലയ്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. സംസ്കാരം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക