ഷാരൂഖാനെ നായകനാക്കി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഡങ്കിയുടെ ടീസർ അണിയറ പ്രവർത്തകർ. കിംഗ് ഖാന്റെ ജന്മദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. ക്രിസ്തുമസിന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിൽ തപ്സി പന്നുവാണ് നായികയായി എത്തുന്നത്.
രാജ്കുമാർ ഹിരാനി ഫിലിംസും ജിയോ സ്റ്റുഡിയോസും ചേർന്ന് റെഡ് ചില്ലിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പത്താൻ, ജവാൻ എന്നി രണ്ട് ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഈ വർഷത്തെ ഹാട്രിക് നേടാൻ ഒരുങ്ങുകയാണ് ഷാരൂഖ് ഖാൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക