വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു കിടിലൻ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയാലോ. എന്തൊക്കെ ചേരുവകളാണ് ഇതിന് വേണ്ടതെന്നും ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് കുറച്ച് പാൽ ഒഴിച്ചു. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കാം. പഞ്ചസാര നല്ലതുപോലെ അലിയുന്നത് വരെ ഇളക്കി യോജിപ്പിക്കാം.
പിന്നീട് ഇതിലേക്ക് കുറച്ച് കോൺഫ്ലവർ ചേർത്തു കൊടുക്കാം. ഇത് കട്ടയില്ലാതെ നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇത് മൂന്നും നല്ലതുപോലെ മിക്സ് ആയതിനുശേഷം ഇതിലേക്ക് ഫ്ലേവറിന് ആവശ്യമായ വാനില എസ്സൻസ് ചേർത്തു കൊടുക്കാം. ഇനി തീ കത്തിച്ച് പാൻ അടുപ്പത്തേക്ക് വയ്ക്കാം. കയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം. നമ്മൾ തയ്യാറാക്കിയ മിക്സ് കട്ടിയാവുന്നതുവരെ ഇളക്കൽ തുടരാം.
ഇനി ഇത് ചൂടോടുകൂടി നെയ്യോ എണ്ണയോ തടവിയ ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുക്കാം. നല്ലതുപോലെ ഷേപ്പ് ചെയ്ത് എടുത്തതിനുശേഷം ഒരു ഫോയിൽ പേപ്പർ വച്ച് കവർ ചെയ്തെടുക്കാം. ചൂട് നല്ലതുപോലെ മാറിയതിനുശേഷം തണുക്കാനായി ഫ്രിഡ്ജിലേക്ക് മാറ്റാം. അല്പസമയത്തിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് സെർവ് ചെയ്യാവുന്നതാണ്. രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്ന തുമായ കിടിലൻ പുഡ്ഡിംഗ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക