മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണിയുമായി 12 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥി. വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ 12 വയസ്സുകാരനാണ് പോലീസിന്റെ എമർജൻസി സപ്പോർട്ടിംഗ് നമ്പർ ആയ 112 ലേക്ക് വിളിച്ച് പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് വിളിച്ച് ആദ്യം മോശമായി സംസാരിച്ച് പിന്നാലെ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടാമത്തെ വധഭീഷണിയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക