ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബാങ്ക് ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി. വായ്പ വളര്‍ച്ച പാരമ്യതയിലെത്തിയതിനാല്‍ ബാങ്കുകളുടെ വളര്‍ച്ച ഇനി കുറയുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഐസി ബാങ്ക് ഓഹരി പങ്കാളിത്തം കുറച്ചത്. കാനറ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ്, കര്‍ണാടക ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ ഓഹരി പങ്കാളിത്തം കുറച്ചു.
അതേസമയം, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളിലെ പങ്കാളിത്തം എല്‍ഐസി വര്‍ധിപ്പിക്കുകയും ചെയ്തു. ബന്ധന് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സിറ്റി യൂണിയന് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പിഎന്‍ബി, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂക്കോ ബാങ്ക്, യെസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഓഹരിയിലും എല്‍ഐസിക്ക് നിക്ഷേപമുണ്ട്.
ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍), ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടിവിഎസ് മോട്ടോര്‍, ഒഎന്‍ജിസി, റിലയന്‍സ് പവര്‍, ടാറ്റ എല്‍ക്സി എന്നിവ ഉള്‍പ്പെടെ 2023 സെപ്റ്റംബര്‍ പാദത്തില്‍ എല്‍ഐസി 84 കമ്പനികളുടെ ഓഹരികള്‍ ഭാഗികമായി വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക