എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് കടലമാവ്. കടലമാവ് ഭക്ഷണം ഉണ്ടാക്കാൻ മാത്രമല്ല, മുഖ സൗന്ദര്യം കൂട്ടാനും ഉപയോഗിക്കാം. ഇതാ ചില കിടിലൻ ഫേസ് പാക്കുകൾ
നാല് ടീസ്പൂൺ കടലപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. കരുവാളിപ്പ് മാറാനും തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇവ സഹായിക്കും.
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
രണ്ട് ചെറിയ സ്പൂണ്‍ കടലമാവിലേയ്ക്ക് കറ്റാര്‍വാഴയുടെ പള്‍പ്പ് സമം ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. കറുത്ത പാടുകളെ തടയാനും ചര്‍മ്മം സുന്ദരമാകാനും ഈ പാക്ക് സഹായിക്കും.
രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും പകുതി പഴവും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകളെ തടയാന്‍ ഈ പാക്ക് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക