തെന്നിന്ത്യൻ താര റാണി നയൻതാരയുടെ പിതൃസഹോദരൻ അന്തരിച്ചു. നയൻതാരയുടെ പിതാവ് കുര്യന്റെ സഹോദരനും ഇഫെക്ട്സ് സ്റ്റുഡിയോയുടെ ഉടമയുമായ കോടിയാട്ട് അലക്സ് സി കുര്യൻ ആണ് അന്തരിച്ചത്.
ആദ്യമായി ഒരു ഹൈടെക് സ്റ്റുഡിയോ മധ്യതിരിവിതാംകൂറിൽ തുടങ്ങുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വാര്യാപുരം ഒരിക്കൊമ്പിൽ ലിസി അലക്സ് ആണ് അലക്സിന്റെ ഭാര്യ.
അലക്സ റെയ്നോൾഡ്, നോഹ കുര്യൻ അലക്സ് എന്നിവർ മക്കളാണ്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് കാവുംഭാഗം കട്ടപ്പുറം സെയിന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക