അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്കൂളുകളുടെ ശീതകാല അവധി നേരത്തെ ആക്കി. ഡൽഹിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാറിന്റെ നടപടി. നവംബർ 9 മുതൽ 19 വരെ അവധി പ്രഖ്യാപിക്കാൻ ഡൽഹിയിലെ സ്കൂളുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിരൂക്ഷമായ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ നേരത്തെ ഈ മാസം 10 വരെ സ്കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും വായു ഗുണനിലവാരം മെച്ചപ്പെടാത്ത പശ്ചാത്തലത്തിലാണ് നിലവിൽ ഏർപ്പെടുത്തിയ അവധി നവംബർ 19 വരെ വീണ്ടും നീട്ടി സർക്കാർ ഉത്തരവിട്ടത്.
ശേഷിക്കുന്ന ശൈത്യകാല അവധിയിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ആപ്പുകൾ അടിസ്ഥാനമാക്കി ഡൽഹിയിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ക്യാബുകൾക്കും ഡൽഹിയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക