ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് തക്കാളി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും മറ്റ് അവശ്യ പോഷകങ്ങളും ചർമ്മത്തെ പാടുകൾ അകറ്റുന്നതിന് സഹായിക്കും. മുഖക്കുരുവും കറുത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി തക്കാളിയിൽ അടങ്ങിയിരിക്കുന്നു.
മുഖ സൗന്ദര്യം കൂട്ടാൻ ഇതാ തക്കാളി ഫേസ്പാക്ക്
ഒരു തക്കാളിയുടെ പേസ്റ്റും രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനിനൊപ്പം ചേർത്ത് മുഖത്തും കഴുത്തിമായി ഇടുക. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് മികച്ചൊരു പാക്കാണിത്.
തക്കാളി പേസ്റ്റും ഒലീവ് ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തെ മൃദുവും ഈർപ്പവുമുള്ളതാക്കും. അമിതമായി വരണ്ട ചർമ്മമുള്ളവർക്ക് ഏറ്റവും മികച്ചതാണ് ഈ ഫേസ് പാക്ക്.
രണ്ട് ടേബിൾസ്പൂൺ ഓട്സും രണ്ട് ടേബിൾ സ്പൂൺ തക്കാളി പൾപ്പും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി ഇടുക. ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക