തലമുടി കൊഴിച്ചിലാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. താരന്, വിറ്റാമിനുകളുടെ കുറവ്, സ്ട്രെസ്, ഹോര്‍മോണുകളുടെ വ്യത്യാസം തുടങ്ങിയവ മൂലവും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. സവാള അല്ലെങ്കില്‍ ഉള്ളി തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ, ഉള്ളിനീരോ മാത്രം മതി.
തലമുടി കൊഴിച്ചിൽ തടയാൻ ഇതാ ഒരു വഴി
ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക