കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കൊണ്ടോട്ടി ഇഎംഇഎ കോളജ് വിദ്യാര്‍ഥികളായ അസ്ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്. ഇറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വേങ്ങര സ്വദേശികളാണ് ഇവർ.
നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. റോഡിൽ നിന്നും കുത്തനെയുള്ള താഴ്ചയാണിത്. അപകടത്തിന് ശേഷം നാട്ടുകാർ നടത്തിയ തിരച്ചിലിൽ താഴെയുള്ള തോട്ടിലാണ് മൂന്ന് പേരെയും പരിക്കേറ്റ് കിടന്ന നിലയിൽ കണ്ടെത്തിയത്. മൂന്ന് പേരും ആനക്കല്ലുംപാറ വെള്ളച്ചാട്ടം കാണാൻ പോയതാണെന്നാണ് വിവരം. മടങ്ങിവരും വഴിയാണ് റോഡിൽ നിന്ന് തെന്നിയ ബൈക്ക് താഴ്ചയിലേക്ക് പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക