ചര്‍മ്മം, മുടി എന്നിവ പോലെ മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് നഖം. നഖത്തിന്റെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. നഖത്തിന്റെ ആരോഗ്യത്തിന് കൃത്യമായ പരിപാലനവും പോഷകാഹാരവും അത്യാവശ്യമാണ്. ആരോഗ്യമുള്ള നഖം നമ്മുടെ കൈകളെയും കാലുകളെയും മനോഹരമാക്കുന്നു എന്നതിലുപരി ആരോഗ്യത്തിന്റെ സൂചകങ്ങള്‍ കൂടിയാണ്. ഭൂരിഭാഗം ആളുകളിലും പോഷകാഹാരത്തിന്റെ കുറവ് മൂലം നഖം ദുര്ബലപ്പെട്ടിരിക്കുന്നതായി കാണം.
നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വളരെ അത്യാവശ്യമായ ഘടകമാണ് പ്രോട്ടീന്‍. കരാറ്റിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടാണ് നഖം നിര്‍മ്മിച്ചിരിക്കുന്നത്. പ്രോട്ടീന്റെ കുറവ് നഖം ദുര്‍ബലമാവുന്നതിനും പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു. കോഴി, മത്സ്യം, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു എന്നിങ്ങനെയുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നഖത്തിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നഖത്തിന്റ വളര്‍ച്ചയ്ക്കുള്ള പ്രധാന പോഷകമാണ് ബയോട്ടിന്‍. ബയോട്ടിന്റെ കുറവ് മൂലം നഖം പൊട്ടിപോകാന്‍ സാധ്യതയുണ്ട്. മുട്ട, ബദാം, വാല്‍നട്ട്, സാല്‍മണ്‍, അവക്കാഡോ, മധുരക്കിഴങ്ങ്, കോളിഫ്ലവര്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ ബയോട്ടിന്‍ ലഭിക്കാന്‍ സഹായിക്കും.
ഇരുമ്പിന്റെ കുറവ് നഖം എളുപ്പത്തില്‍ പൊട്ടിപോകുന്നതിനും നഖത്തിന്റെ ഉപരിതലത്തില്‍ വരകള്‍ കാണപ്പെടുന്നതിനും കാരണമാകുന്നു. ഇത് പരിഹരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്. മാംസം, സീഫുഡ്, ചീര, പയറ്, മത്തങ്ങ വിത്തുകള്‍, ഉറപ്പുള്ള ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി അടങ്ങിയ സിട്രസ് പഴങ്ങള്‍, സ്ട്രോബെറി, കുരുമുളക് എന്നിവയും ഭാഗമാക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക