രാത്രിയില്‍ വയറു നിറയെ ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്. രാത്രിയില്‍ എപ്പോഴും ലഘുഭക്ഷണമാണ് നല്ലത്. വളരെ പ്രധാനപ്പെട്ടതാണ് അത്താഴം, അതിനാല്‍ തന്നെ രാത്രിയിലെ ഭക്ഷണക്രമത്തില്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ പല രോഗങ്ങളും ഒഴിവാക്കാവുന്നതാണ്. ചില ഭക്ഷണങ്ങള്രാത്രി കഴിക്കുന്നത് ഒഴിവാക്കേണ്ടതുമുണ്ട്.
രാത്രിയില്‍ പാസ്ത കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ത്തുക. പാസ്തയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് കൊഴുപ്പായി മാറുകയും ഇത് അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും. നൂഡില്‍സ് പോലുള്ള ഭക്ഷണ സാധനങ്ങളും രാത്രി കാലങ്ങളില്‍ കഴിക്കരുത്. ഇത്തരം ഭക്ഷണസാധനങ്ങള്‍ ആരോഗ്യത്തിന് ദോഷം ചെയ്യും.
രാത്രി ഡെസേര്‍ട്ടുകളും ഒഴിവാക്കണം. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഐസ്ക്രീം ഒരു കാരണവശാലും കഴിക്കാന്‍ പാടില്ല. പിസ, ബര്‍ഗര്‍ പോലുള്ള വിഭവങ്ങളും രാത്രി കഴിക്കരുത്. രാത്രി പിസ കഴിക്കുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും. കഫീന്‍ ധാരാളം അടങ്ങിയ ഡാര്‍ക് ചോക്ലേറ്റുകളും രാത്രി കഴിക്കരുത്. ഇത് ശരീരഭാരം കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക