ഗരുഡന്റെ വിജയത്തിന് ശേഷം മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഫീനിക്സ്”. ഹൊറർ ത്രില്ലറിൽ വരുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്.
അജു വർഗീസ്, അനൂപ് വർഗീസ്, ചന്തു നാഥ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്റെ കരിയറിലെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും ചിത്രത്തിലേതെന്നാണ് സൂചന.
മിഥുൻ മാനുവലിന്റെ പ്രധാന സഹായിയായിരുന്ന വിഷ്ണു ഭരതനാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഡോ. റോണി അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, നിജില. കെ. ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഗാനവും ശ്രദ്ധ നേടിയിരുന്നു. നവംബർ പതിനേഴിന് ചിത്രം പ്രദർശനത്തിനെത്തും.
ഛായാഗ്രഹണം – ആൽബി, എഡിറ്റിംഗ് – നിധീഷ് കെ. ടി. ആർ, ഗാനങ്ങൾ – വിനായക് ശശികുമാർ, സംഗീതം – സാം സി. എസ്, സ്റ്റോറി ഐഡിയ – ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ -കിഷോർ പുറകാട്ടിരി, മേക്കപ്പ് -റോണെക്സ് സേവ്യർ, കോസ്റ്റ്യൂം -ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പി.ആർ.ഒ – വാഴൂർ ജോസ്, സ്റ്റിൽസ് -റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് – ഒബ്സ്ക്യുറ, പരസ്യകല -യെല്ലോടൂത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക