ഒടിയന് ശേഷം മോഹൻലാലാലും ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. ഒടിയൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ സംവിധായകനായി ശ്രീകുമാർ മേനോൻ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ പരസ്യ ചിത്രത്തിനായാണ് മോഹൻലാൽ സംവിധായകനൊപ്പം വീണ്ടും ഒന്നിക്കുന്നത്.
മോഹൻലാൽ ബ്രാൻഡ് അമ്പാസിഡറാകുന്ന ബിസ്കറ്റ് കമ്പനിയുടെ പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകുമാർ മേനോനാണ്. പരസ്യചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു കഴിഞ്ഞു.
സിനിമയൊരുക്കും മുമ്പേ പരസ്യ മേഖലയിൽ പ്രശസ്തനായ സംവിധായകനാണ് ശ്രീകുമാർ മേനോൻ. ‘പുഷ്’ എന്ന അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനി ഇന്ത്യയിൽ പ്രശസ്തമായ പരസ്യങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
അതേസമയം ‘എമ്പുരാൻ’ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്ന സിനിമ. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബര്‍ 5നാണ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക