ആലപ്പുഴയിലെ കെപിസിസി ജില്ലാ കൺവെൻഷനിൽ പങ്കെടുക്കാൻ ബസിലെത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയെ പ്രവർത്തകർ തോളിലേറ്റി ആണ് വേദിയിൽ എത്തിച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.ഹരിപ്പാട് നിന്നാണ് ചെന്നിത്തല ബസ്സിൽ കയറിയത്.
അതേസമയം ആലപ്പുഴയിൽ കെസി വേണുഗോപാൽ ആധിപത്യം തുടരുന്നതിനിടെയാണ് കൺവെൻഷൻ വേദിയിലേക്ക് ചെന്നിത്തലക്ക് ഗംഭീര സ്വീകരണം നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
‘പാർട്ടിയെക്കാൾ വലുതല്ല മറ്റെന്തും , പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ ശക്തി.ഹരിപ്പാട് നിന്നും സഹപ്രവർത്തകർക്കൊപ്പം ആലപ്പുഴ ജില്ലാ കൺവെൻഷനിലേക്ക്’ എന്നാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക