ദിവസവും ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തണമെന്ന് പഴമക്കാരും ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടാറുണ്ട്. എന്താണ് ദിവസവും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് അറിയാമോ.
ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായ ഇലക്കറികൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിനാവശ്യമായ കാൽസ്യം, മഗ്നീഷ്യം എന്നിവ പ്രധാനം ചെയ്യുന്നതിന് സഹായിക്കും. ഹൃദയാരോഗ്യത്തിന് സഹായകമായ ഇലക്കറിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ എല്ലുകളെയും പല്ലുകളെയും ബലമുള്ളതാക്കുന്നതിന് ഇലക്കറികളിൽ ധാരാളമായി അടങ്ങിയ കാൽസ്യം സഹായിക്കുന്നു.
ഇലക്കറികൾ ഇരുമ്പിന്റെ കലവറയായതിനാൽ വിളർച്ച ഒഴിവാക്കാനും ഇത് ഗുണകരമാണ്. മലബന്ധത്തിനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നതിനും ഇലക്കറികളിലെ നാരുകൾ സഹായിക്കുന്നുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിന് ആവശ്യമായ നാരുകളും കുറഞ്ഞ കലോറിയും ആണ് ഇലക്കറികളിൽ അടങ്ങിയിരിക്കുന്നത്. ആരോഗ്യകരമായ കാഴ്ചശക്തി പ്രദാനം ചെയ്യുന്ന ദിനം ഇലക്കറികളിൽ അടങ്ങിയിട്ടുള്ള ലൂട്ടീൻ, സിയാക് സാന്തിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ സഹായിക്കുന്നു.
പ്രമേഹം രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഇലക്കറിയിൽ ധാരാളമായി അടങ്ങിയ നാരുകൾ സഹായിക്കും. രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവ ഇലക്കറികളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക