കാസർകോട്: എം.ഡി.എം.എയുമായി കാസർകോഡ് യുവതി അറസ്റ്റിൽ. 9.021 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുന്നിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്സൈസ് പിടികൂടിയത്.
യുവതിയുടെ വാടക വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി എക്സൈസിന്റെ പിടിയിലായത്.കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക