ചെമ്മീൻ ഏറെ ഇഷ്ടമുള്ളവരാണ് നമ്മളിൽ ഏറെ പേരും. എന്നാൽ ഇവ വീട്ടിൽ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.
ചെമ്മീൻ വളരെ വൃത്തിയോടെ വേണം നന്നാക്കിയെടുക്കാൻ. നല്ലതുപോലെ കഴുകിയെടുക്കുകയും വേണം. അല്ലാത്തപക്ഷം ഇത് വിഭവത്തിന്റെ രുചിയെയും ബാധിക്കാം. അതിനാല്‍ ക്ലീനിംഗ് രീതിയാണ് ആദ്യമായി മനസിലാക്കേണ്ടത്.
ഇനി ചെമ്മീൻ വൃത്തിയാക്കിയെടുത്ത ശേഷം അതിന്റെ ദേഹത്ത് നിന്ന് നാര് പോലെയുള്ള വലിയ ഞരമ്പ് എടുത്ത് കളയേണ്ടതുണ്ട്.
ചെമ്മീൻ നേരിട്ട് വെള്ളത്തിലിട്ടോ അല്ലെങ്കില്‍ ചട്ടിയിലിട്ടോ വേവിക്കുന്നതിനെക്കാള്‍ നല്ലത് അത് ഏതാനും മണിക്കൂറുകള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുത്തതിന് ശേഷം വേവിക്കുന്നതാണെന്ന് ചില പാചകവിദഗ്ധര്‍ പറയാറുണ്ട്.
വേവിക്കുന്ന കാര്യം പറയുമ്പോള്‍ ചെമ്മീൻ ഒരിക്കലും അധികമായി വേവിക്കുകയേ അരുത്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വേവ് അധികമായാല്‍ ചെമ്മീൻ കനം വരികയോ റബര്‍ പോലെ വലിയുകയോ ചെയ്യാം.
ചെമ്മീൻ അല്പം വലുതാണെങ്കില്‍ തോടോട് കൂടി തന്നെ ഗ്രില്‍ ചെയ്യുന്നതോ വറുക്കുന്നതോ രുചി കൂട്ടും. ഇത് മാംസം കുറെക്കൂടി സോഫ്റ്റ് ആയി തന്നെ കിട്ടുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക