ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സലാർ’ ന്റെ ട്രെയിലർ ഡിസംബർ ഒന്നിന് പുറത്തുവിടും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീലും സൂപ്പർതാരം പ്രഭാസും ഒന്നിക്കുമ്പോൾ ആരാധകർക്കുള്ള പ്രതീക്ഷകൾ വാനോളം ആണ്. ഐ മാക്സിലും ചിത്രം പ്രദർശനത്തിന് എത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ പൃഥ്വിരാജ് ചിത്രത്തിൽ വർദ്ധരാജ് മന്നാർ എന്ന കഥാപാത്രമായി എത്തുന്നുണ്ട്. കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഡിസംബർ 22നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഒ ടി ടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയത് 160 കോടി രൂപയ്ക്കാണ്. ഒരു പ്രഭാസ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഒ ടി ടി റൈറ്റ്സ് തുകയാണ് ഇത്.
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കെജിഎഫ് എന്ന ചിത്രവും പ്രഭാസ് നായകനായി എത്തിയ ബാഹുബലിയും കേരളത്തിൽ വൻ ഹിറ്റായി മാറിയത് കണക്കിലെടുത്ത് പുതുതായി എത്തുന്ന സലാറും വൻ പ്രതീക്ഷയോടെയാണ് എത്തുന്നത്. ഭുവൻഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്ന് ഉറപ്പാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക