ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരൻ ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ എത്തിയ ദീപു പതിവുപോലെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെത്തി മുറിക്കകത്ത് കയറിയ ദീപു പുറത്തേക്കിറങ്ങാൻ താമസിച്ചതോടെ ഭാര്യ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. നെടുങ്കണ്ടം പോലീസ് എത്തി അസ്വഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക